തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കും.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തു നിന്നും പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ നേരത്തേയെത്തും.
എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05 ന് പകരം അഞ്ചു മിനിറ്റ് വൈകി 5.10 നാകും പുറപ്പെടുക. തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക. കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40 നു പകരം 1.25ന് പുറപ്പെടും.
മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ചെന്നൈഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെടുക.
മധുര–ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു–കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും. കൊല്ലം–ചെന്നൈ അനന്തപുരി, എറണാകുളം–ബിലാസ്പുർ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും. തിരുവനന്തപുരം നോർത്ത്–യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസ് ആക്കി മാറ്റും. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുന്നത് പുതിയ പാമ്പൻ പാലം കമ്മിഷൻ ചെയ്ത ശേഷമേ പ്രാബല്യത്തിൽ വരികയുള്ളൂ.
Be the first to comment