ന്യൂഡല്‍ഹി: ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗര്‍ഭജലത്തില്‍ ഉയര്‍ന്ന നൈട്രേറ്റിന്റെ അളവ് കണ്ടെത്തിയതായി കേന്ദ്ര ഭൂഗര്‍ഭജല ബോര്‍ഡിന്റെ (സിജിഡബ്ല്യുബി) റിപ്പോര്‍ട്ട്. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 20 ശതമാനത്തിലും അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ നൈട്രേറ്റ് സാന്ദ്രത കണ്ടെത്തി.
രാജസ്ഥാന്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 40 ശതമാനത്തിലധികം സാമ്പിളുകളിലും നൈട്രേറ്റ് സാന്ദ്രത പരിധിക്ക് മുകളിലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള സാമ്പിളുകളില്‍ 35. 74 ശതമാനം, തെലങ്കാനയില്‍ 27. 48, ആന്ധ്രാപ്രദേശില്‍ 23.5 ശതമാനം, മധ്യപ്രദേശില്‍ 22.58 ശതമാനം എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
Be the first to comment