ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്; ഇതുവരെ 195 കേസുകൾ രജിസ്റ്റർ ചെയ്തു

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ പരിശോധന ശക്തമാക്കി എക്സൈസ്. 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ വി ബേബി പറഞ്ഞു.

ലഹരി വസ്തുകൾക്ക് നിരോധനമുള്ള സ്ഥലങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളും. എന്നാൽ തൊഴിലാളികൾ ഉൾപ്പെടെ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന കർശനമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പമ്പയിൽ 16 പരിശോധനകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിലയ്ക്കലിൽ നടത്തിയ 33 പരിശോധനകളിലായി 72 കേസുകൾ രജിസ്റ്റർ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയും പിഴയീടാക്കി.

26 ഹോട്ടലുകളും 28 ലേബർ ക്യാമ്പുകളിലും കഴിഞ്ഞ ദിവസം പരിശോധന നടത്തി. പിടിച്ചെടുത്ത ഉല്പനങ്ങൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം നശിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*