കലൂർ സ്റ്റേഡിയം അപകടം; അറസ്റ്റിലായ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കലൂർ സ്റ്റേഡിയത്തിലേ അപകടത്തിൽ അറസ്റ്റിലായ പ്രതി നിഗോഷ് കുമാറിനെ
ഇന്ന് കോടതിയിൽ ഹാജരാക്കും. കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്തപരിപാടിയുടെ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയുമായ നിഗോഷ് കുമാർ.

കോടതി നിർദേശത്തെ തുടർന്നാണ് നികോഷ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ ഓസ്ക്കാർ ഇവെന്റ്സ് ഉടമ ജെനീഷ് ഇതുവരെ ഹാജരായിട്ടില്ല. പ്രതികളുടെ സാമ്പത്തിക സ്രോതസുകൾ കേന്ദ്രികരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

അതേസമയം അപകടത്തിൽ പരുക്കേറ്റ എംഎൽഎ ഉമ തോമസ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. തലയിലെ പരുക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ നീങ്ങി. കൈകാലുകള്‍ നന്നായി അനക്കുന്നുണ്ട്. ഉമ തോമസ് ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതിനിടെ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർ​ഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*