നിതേഷ് റാണയുടെ മിനി പാകിസ്താൻ പരാമർശത്തോട് പൂർണമായും വിയോജിക്കുന്നുവെന്ന് മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. നാട്ടിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സംഭവത്തെ താൻ അപലപിക്കുന്നു. കേരളത്തിലെ നേതാക്കൾ നിതേഷ് റാണയെ പിന്തുണയ്ക്കുന്നതിലും തനിക്ക് വിയോജിപ്പാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
നേതാക്കൾക്ക് അവരുടെതായ അഭിപ്രായങ്ങൾ ഉണ്ട്. ഹമാസിന് അനുകൂലമായി പരിപാടി നടന്നു. ഇതെല്ലാം മുഖ്യമന്ത്രി ശ്രദ്ധിക്കണം. ഈ നാട്ടിൽ ഇത് നടക്കില്ല എന്ന് പറയണം. അതില്ലെങ്കിൽ ആളുകൾ ഇങ്ങനെ ചിന്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അണ്ണാ സർവകലാശാലയിലെ ബലാത്സംഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധത്തിന് ശേഷം. പ്രതിക്ക് ഡിഎംകെ ബന്ധമുള്ളതായി വ്യക്തമായി. ബിജെപി മാത്രമാണ് നീതിക്ക് വേണ്ടി പോരാടുന്നത്. ഡിഎംകെയും ഇൻഡ്യ സംഖ്യവും പ്രതികളെ സംരക്ഷിക്കുന്നു.
കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുന്നു. കർണാടകയിലും,ഹിമാചൽ പ്രദേശിലും ഇതാണ് നടക്കുന്നത്. കർണാടകയിൽ ബസ് ടിക്കറ്റ് നിരക്ക് കോൺഗ്രസ് ഉയർത്തി. ഹിമചാലിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു.
കോൺഗ്രസ് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നു വെന്ന് ജനങ്ങൾക്ക് മനസിലായി.മുഖ്യമന്ത്രിയുടെ സനാതന ധർമ്മ പരാമർശം നിരാശയിൽ നിന്ന്. മറ്റൊന്നും പറയാനില്ലാത്തപ്പോൾ ഹിന്ദു കാർഡ് ഇറക്കുന്നു. സർക്കാരിന്റെ പരാജയങ്ങൾ മറയ്ക്കാനുള്ള ശ്രമം നടക്കുന്നു. എല്ലാവരും വിഡ്ഡികളെന്ന് കരുതരുത്. 2026 ൽ അക്കാര്യം മനസ്സിലാകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Be the first to comment