മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം ഇടിവോടെ ക്ലോസ് ചെയ്തു. ബാങ്ക്, ഐടി ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണിയെ ബാധിച്ചത്.
അടുത്ത ആഴ്ച മുതല്‍ കമ്പനികളുടെ മൂന്നാം പാദ ഫലം പുറത്തുവന്ന് തുടങ്ങും. ഇതിന് മുന്നോടിയായി നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ തയ്യാറായതാണ് വില്‍പ്പന സമ്മര്‍ദ്ദത്തിന് കാരണം. ഡോളറിനെതിരെ രൂപയുടെ റെക്കോര്‍ഡ് താഴ്ചയും ഓഹരി വിപണിയെ സ്വാധീനിച്ചു. സെന്‍സെക്‌സ് 720 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 183 പോയിന്റ് ആണ് താഴ്ന്നത്. എന്നാല്‍ 24000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ പോയില്ല. 24004 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക് പ്രധാനമായി നഷ്ടം നേരിട്ടത്. ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍ കമ്പനി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇന്നലെ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
Be the first to comment