നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി, അപ്പീല്‍ നല്‍കുമെന്ന് ഭാര്യ

കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കേരള പോലീസിന്റെ പ്രത്യേക സംഘം നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗം നിര്‍ദേശിച്ചു. അന്വേഷണം ശരിയായ രീതിയിലാണെന്നും ശരീരത്തില്‍ അസ്വാഭാവിക മുറിവുകളില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും ശരിയായ ദിശയിലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കെ നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് കണ്ണൂരിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

അതേസമയം, വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ മഞ്ജുഷ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*