ഉമ തോമസ് സംസാരിച്ചു, മണ്ഡലത്തിലെ കാര്യങ്ങള്‍ ഉള്‍പ്പെടെ ചോദിച്ചറിഞ്ഞു; ആശ്വാസ വാര്‍ത്തയുമായി ടീം അഡ്മിന്റെ എഫ്ബി പോസ്റ്റ്

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള കലൂരിലെ നൃത്ത പരിപാടിയ്ക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമാ തോമസ് സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും ഹെഡില്‍ നിന്ന് എഴുന്നേറ്റെന്നും ഉമാ തോമസിന്റെ ഒദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടീം അഡ്മിന്‍ അറിയിച്ചു. അപകടം കഴിഞ്ഞ് 10 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഉമാ തോമസ് ഇപ്പോഴും ചികിത്സയില്‍ തന്നെയാണ്. ഒരാഴ്ച കൂടി ഐസിയുവില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തല്‍. 

തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും.. എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും ഉമാ തോമസ് നിര്‍ദ്ദേശിച്ചെന്ന് അഡ്മിന്‍ അറിയിച്ചു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് ഉമാ തോമസ് നിര്‍ദേശം നല്‍കിയെന്നും അഡ്മിന്‍ വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*