അബാം മൂവീസിന്റ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. അബാം മൂവീസിന്റെ പുതുവര്‍ഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളില്‍ എത്തും.അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ സാഹിര്‍ ആണ് നായകന്‍.നായിക നമിത പ്രമോദുമാണ്.
ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈയ്‌നറായാണ് ചിത്രം. സൗബിനും നമിതയും ചേര്‍ന്നുള്ള ഒരു സേവ് ദ ഡേറ്റ് പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ സൗബിന്റെ കഥാപാത്രത്തിലുള്ള വ്യത്യസ്തത കാണിക്കുന്നതിനൊപ്പം പ്രേക്ഷകശ്രദ്ധയും നേടുന്നു. ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടില്‍, ആര്യ (ബഡായി) ആല്‍ഫി പഞ്ഞിക്കാരന്‍ ശ്രുതി ജയന്‍, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
സംവിധായകന്‍ ജക്‌സന്‍ ആന്റണിയുടെ കഥയ്ക്ക് അജീഷ് .പി .തോമസ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – ഔസേപ്പച്ചന്‍. ഛായാഗ്രഹണം – വിവേക് മേനോന്‍. എഡിറ്റര്‍ രതീഷ് രാജ്. കലാസംവിധാനം -സഹസ് ബാല,മേക്കപ്പ് – ജിതേഷ് പൊയ്യ . കോസ്റ്റും ഡിസൈന്‍ അരുണ്‍ മനോഹര്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – അമീര്‍ കൊച്ചിന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിജോ ജോസ്. പ്രൊഡക്ഷന്‍ മാനേജര്‍സ് അഭിജിത്ത് . വിവേക്പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍ -പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രതീഷ് മാവേലിക്കര, നസീര്‍ കാരന്തൂര്‍ . പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് ഗിരിശങ്കര്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
Be the first to comment