സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം സെമിയില്‍ റയല്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയതോടെ ബാഴ്‌സയും റയലും തമ്മിലുള്ള സ്വപ്ന ഫൈനലിന് കളമൊരുങ്ങിയിരിക്കുകയാണ്. ജനുവരി പന്ത്രണ്ടിന് 12.30-ന് ആണ് 2025-ലെ ആദ്യ പ്രധാന ട്രോഫിക്കായുള്ള ഫൈനല്‍.
ആദ്യ പകുതിയില്‍ കാര്‍ലോ ആന്‍സലോട്ടിയുടെ ടീം ആധിപത്യം പുലര്‍ത്തിയെങ്കിലും മല്ലോര്‍ക്ക ഗോള്‍കീപ്പര്‍ ഡൊമിനിക് ഗ്രെയ്ഫ് മികച്ച ഫോമിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ഔറേലിയന്‍ ചൗമേനി എന്നിവരുടെ ഷോട്ടുകളിന്മേല്‍ എണ്ണം പറഞ്ഞ സേവുകളാണ് ഡൊമിനിക് ഗ്രെയ്ഫ് നടത്തിയത്. ഇടവേളയില്‍ ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ രണ്ടാംപകുതിയുടെ 47-ാം മിനിറ്റില്‍ ആണ് ആദ്യ ഗോള്‍ കണ്ടെത്തിയത്.
Be the first to comment