മടവൂർ അപകടം; അന്വേഷണം നടത്തി ഉത്തരവ് സമർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം

തിരുവനന്തപുരം മടവൂരിൽ സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവ് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. കൃഷ്ണേന്ദുവിന്റെ വിയോഗം അതീവ ദുഃഖകരമെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് മടവൂർ ഗവ. എൽപിഎസിലെ വിദ്യാർത്ഥിനിയായ കൃഷ്ണേന്ദു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവൻ നഷ്ടപ്പെട്ടു. കെഎസ്ആർടി ഡ്രൈവർ മണികണ്ഠൻ ആചാരിയുടെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു.

കുട്ടിയെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം ഉണ്ടായത്. കൃഷ്ണേന്ദുവിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു സംഭവം. കുട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. ബസിന്റെ പിൻഭാഗത്തെ ചക്രം ദേഹത്ത് കയറി ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*