സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടിക്കേസില്‍ 185 കോടിയുടെ അഴിമതി നടന്നെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റ് ഓഫിസ് (എസ്എഫ്ഐഒ). ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐഒ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിഎംആര്‍എല്‍ ചെലവുപെരുപ്പിച്ച് കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സങ്കല്‍പ്പത്തിന് അപ്പുറത്തേക്കുള്ള അഴിമതിയാണിതെനനും സിഎംആര്‍എല്‍. സിഎംആര്‍എല്ലിന്റെ പണം ഭീകര സംഘടനകളുമായി ബന്ധമുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനു ചില തെളിവുകള്‍ കണ്ടെത്തിയെന്നും എസ്എഫ്ഐഒ നേരത്തേ കോടതിയെ അറിയിച്ചിരുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് ഒരു സേവനവും നല്‍കാതെ തന്നെ പണം നല്‍കിയിട്ടുണ്ടെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്ന് എസ്എഫ്ഐഒ കോടതിയെ നേരത്തേ അറിയിച്ചത്. ഈ പണം രാഷ്ട്രീയ നേതാവിന് കൈക്കൂലി നല്‍കാനാണോ എന്നത് കൂടുതല്‍ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും എസ്എഫ്ഐഒ അഭിഭാഷകന്‍ കോടതി ഒരു മാസം മുന്‍പ് അറിയിച്ചിരുന്നു.
മാധ്യമസ്ഥാപനങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പണം നല്‍കിയതിനൊപ്പം ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയെന്നാണ് എസ്എഫ്ഐഒ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ഇതില്‍ കൂടുതല്‍ അന്വേഷണം ഏതുരീതിയില്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. രാഷ്ട്രീയ നേതാവിന് കൈക്കൂലി നല്‍കിയത് കാലിത്തീറ്റ കുംഭകോണത്തിന് തുല്യമാണെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.
Be the first to comment