റീ റിലീസിൽ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘യേ ജവാനി ഹേ ദീവാനി’

തീയറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തി പുതുവർഷത്തിലെ ആദ്യ ബോളിവുഡ് ഹിറ്റായി മാറി ‘യേ ജവാനി ഹേ ദീവാനി’. 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം . ഈ വർഷം ജനുവരി 3 ന് ആയിരുന്നു ചിത്രം വീണ്ടും പ്രദർശനത്തിനെത്തിയത്.
2013 മെയ് 31 ന് ആയിരുന്നു രൺബീർ കപൂർ, ദീപിക പദുക്കോൺ, ആദിത്യ റോയ് കപൂർ, കൽക്കി കോച്ച്ലിൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന്റെ ആദ്യ റിലീസ് . അയന്‍ മുഖർജിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആദ്യ റിലീസിലും ചിത്രം വൻ കളക്ഷൻ നേടിയിരുന്നു.

റീ-റിലീസായ ആദ്യ ആഴ്ചയിൽ ചിത്രം 12.50 കോടിയോളം രൂപയാണ് നേടിയത്. റിലീസ് ചെയ്ത 12 വർഷമായെങ്കിലും ഇന്നും ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യത വളരെ വലുതാണ്. ചിത്രം എത്തി രണ്ടാഴ്ചയായിട്ടും ഇപ്പോഴും നിരവധിപേരാണ് ചിത്രം കാണാനായി എത്തുന്നത്. ബോളിവുഡ് സിനിമകളിൽ 200 കോടി ക്ലബ്ബിലെത്തുന്ന 43-ാമത്തെ ചിത്രമാണ് യേ ജവാനി ഹേ ദീവാനി. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. മറ്റു പുതിയ ഹിന്ദി സിനിമകളുടെ ഒപ്പം വൻ കളക്ഷനുമായി മുന്നേറുകയാണ് ഇപ്പോൾ ‘യേ ജവാനി ഹേ ദീവാനി’.

Be the first to comment

Leave a Reply

Your email address will not be published.


*