ഹണിറോസിന്റെ പരാതി: രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

നടി ഹണിറോസിന്റെ പരാതിയില്‍ തന്റെ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കോടതിയെ സമീപിച്ചത്. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്.

അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ ഈശ്വരനെതിരെ വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി സലീമാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. ഹണി റോസ് രാഹുല്‍ ഈശ്വരനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാഹുലിന്റേത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന പരാമര്‍ശമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ അന്വേഷണത്തിന് ശേഷം രണ്ടു പരാതികളിലും കേസെടുക്കാന്‍ സാധ്യതയുണ്ട്. ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ നാല് ദിവസമായി ബോച്ചേ ജയിലിലാണ്. ഹണി റോസിനെതിരെ മോശം കമന്റിട്ടു എന്ന കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് ആയിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*