
അതിരമ്പുഴ: സെൻറ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നളെ നടക്കും. നാളെ രാവിലെ 10 ന് സെൻറ് മേരീസ് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.സ്കൂൾ മാനേജർ ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അനുമോദന പ്രസംഗം നടത്തും. മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് മുല്ലശ്ശേരി സി എം ഐ അനുഗ്രഹ പ്രഭാഷണവും മുൻ സ്കൂൾ മാനേജർ ഫാ. സിറിയക് കോട്ടയിൽ അനുസ്മരണ പ്രഭാഷണം നടത്തും.
മുൻ എംഎൽഎമാരായ തോമസ് ചാഴികാടൻ, അഡ്വ.കെ സുരേഷ് കുറുപ്പ് , ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് അമ്പലക്കുളം,ഹയർ സെക്കൻഡറി വിഭാഗം കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി എൻ, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ,ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്,റോയി പി മാത്യു, സിനി ജോസഫ്,ജോഷി ഇലഞ്ഞിയിൽ,ഷാജി പുല്ലുകാലാ,സന്തോഷ് കുര്യൻ,എം എം സെബാസ്റ്റ്യൻ, ഇസ്സ ജോണി,റോജി സി സി എന്നിവർ പ്രസംഗിക്കും. വിശിഷ്ട വ്യക്തികളെ യോഗത്തിൽ ആദരിക്കും.
Be the first to comment