കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേ അടിപ്പാത; ഭിന്നശേഷിക്കാർ വലയുന്നു

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബസ് സ്റ്റാന്റിൽ നിന്നും അടിപ്പാത പണിതത് രോഗികൾക്കും ജനങ്ങൾക്കും ഏറെ ഗുണകരമാണെങ്കിലും ഭിന്നശേഷിക്കാരായ ആളുകൾ പ്രതിസന്ധി നേരിടുന്നു.

അടിപ്പാതയിൽ 40 ഓളം പടി കളാണുള്ളത്. ഈ പടികൾ കയറിയിറങ്ങുന്നതിന് ഭിന്നശേഷിക്കാരും , ശ്വാസം മുട്ടൽ അടക്കം നേരിടുന്ന ഗുരുതര രോഗികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ശ്വാസo മുട്ടൽ നേരിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികൾ പടികൾ കയറി രോഗം മൂർച്ഛിച്ച് പരിസരത്ത് കുത്തിയിരിക്കുന്നത് പതിവ് സംഭവമാകുകയാണ്.

ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് രോഗികൾ അഭിപ്രായപ്പെട്ടു. എസ്കലേറ്റർ സംവിധാനം പ്രയോജനകരമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*