
മാഞ്ചസ്റ്റർ സിറ്റി: യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റു. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ് ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്. ചികിത്സയ്ക്ക് എത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ഇയാളെ റിമാൻഡ് ചെയ്തു. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിലാണ്.
യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ അച്ചാമ്മയെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. നരഹത്യാശ്രമത്തിനാണ് മാഞ്ചസ്റ്റർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയായ അച്ചാമ്മ ചെറിയാൻ കഴിഞ്ഞ 10 വർഷമായി ഈ ആശുപത്രിയിൽ ജോലി ചെയ്തുവരികയാണ്.
Be the first to comment