സെല്‍ഫി സ്റ്റിക്കറുകള്‍, ക്യാമറ ഇഫക്ടുകള്‍; 2025ല്‍ പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: 2025ല്‍ ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സ്റ്റിക്കര്‍ പായ്ക്ക് ഷെയറിങ്, സെല്‍ഫികളില്‍ നിന്ന് സ്റ്റിക്കറുകള്‍ ക്രിയേറ്റ് ചെയ്യുന്നത്, സന്ദേശങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ള ഫീച്ചര്‍ തുടങ്ങിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്.

വിഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും 30 ബാക്ക്ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും ഫോട്ടോകളുടെയും വിഡിയോകളുടേയും മുഖച്ഛായ മാറ്റും.

സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കാന്‍ കഴിയുന്നതാണ് മറ്റൊരു ഫീച്ചര്‍. ഇതിനായി ക്രിയേറ്റ് സ്റ്റിക്കര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന കാമറ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സെല്‍ഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം.

സ്റ്റിക്കര്‍ പാക്കുകള്‍ ഇനി മുതല്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും. ഇതിനായി സ്റ്റിക്കര്‍ പായ്ക്കിന്റെ അവസാനം കാണുന്ന പ്ലസ് ബട്ടണില്‍ ടാപ്പ് ചെയ്യുക, വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു പുതിയ വിന്‍ഡോ കാണാം.

നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്‌സ്ആപ്പിലുണ്ട്. മെസേജില്‍ ഡബിള്‍ ടാപ് ചെയ്താല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്‌ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*