കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി ഏർപ്പെടുത്തുന്ന അത്യാധുനിക സ്കാനിങ്ങ് മെഷീൻ

കോട്ടയം :കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ അത്യാധുനിക സി ടി സ്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. കാൻസർ വിഭാഗത്തോട് ചേർന്നാണ് പുതിയ സി ടി സ്കാൻ സംവിധാനം തയാറാകുന്നത്.

നിലവിൽ ആശുപത്രിയുടെതായി അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സി ടി സ്കാൻ സംവിധാനം മാത്രമാണുള്ളത്. രണ്ടാമതായി സിമെൻസ് കമ്പനിയുടെ 32 സ്ലൈസിന്റെ അത്യാധുനിക സി ടി സ്കാൻ സംവിധാനമാണ് ഏർപ്പെടുത്തുന്നത്. സ്കാനിങ്ങ് മെഷ്യൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു. സജീകരണ പ്രവർത്തനങ്ങൾ എല്ലാം പുർത്തിയാക്കി കഴിഞ്ഞാൽ മുബൈയിലെ അറ്റൊമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമെ ഈ വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങാൻ സാധിക്കുകയുള്ളു.

ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് ആശു പത്രി അധികൃതർ പ്രതീക്ഷിക്കുന്നത്. നൂറു കണക്കിന് രോഗികൾക്കാണ് ദിവസേന സ്കാനിങ്ങ് ആവശ്യമായി വരുന്നത്. അത്യാഹിതത്തിൽ പ്രവർത്തിക്കുന്ന സി ടി സ്കാൻ വിഭാഗത്തിൽ കുടുതലും അത്യാഹിതത്തിലെത്തുന്ന ഗുരുതര രോഗികളെയാണ് സ്കാൻ ചെയ്യുന്നത്. വാർഡിൽ കിടക്കുന്ന രോഗികൾക്ക് സ്കാനിങ്ങ് തിയതി നൽകി വിടുകയാണ് സാധാരണ ചെയ്യുന്നത്.

അതേസമയം പുതിയ സ്കാനിങ്ങ് വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ കുടുതൽ പേർക്ക് സ്കാനിങ്ങ് ചെയ്യാൻ സാധിക്കും. ഇത് രോഗികൾക്ക് ഏറെ ആശ്വസകരമാണ്. ഒരു സ്കാനിങ്ങ് മെഷ്യൻ തകരാറായാൽ മറ്റൊന്നിൽ പ്രവർത്തനം നടക്കുമെന്നതും രോഗികൾക്ക് പ്രയോജനകരമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*