
കോട്ടയം : പിക്കപ്പ് വാനിടിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. എലിക്കുളം കരിമല കുന്നേൽ രാരിച്ചൻ സെബാസ്റ്റ്യൻ (42) ആണ് മരിച്ചത്.
കഴിഞ്ഞ 13 ന് രാവിലെ ഒമ്പതേമുക്കാലോടു കൂടി മഞ്ഞക്കുഴി- കാഞ്ഞിരപ്പള്ളി റോഡിലൂടെ നടന്നു പോകുമ്പോൾ അമ്പാടി ജംഗ്ഷന് സമീപത്തു വച്ച് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് രാരിച്ചനെ ഇടിച്ചതിനു ശേഷം സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തെ തുടർന്ന് രാരിച്ചന്റെ തലയുടെ പുറകിൽ ഗുരുതര പരിക്കേൽക്കുകയും വാരിയെല്ല് ഓടിയുകയും ചെയ്തു.
തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇയാൾ ഇന്ന് രാവിലെ ഒമ്പതേമുക്കാലിന് മരണപ്പെട്ടു.
സംഭവത്തെ തുടർന്ന് പൊൻകുന്നം പോലിസെത്തി മേൽ നടപടി സ്വീകരിച്ചു. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ജോബിൽ .മക്കൾ: രേവതി, ജിതിൻ.
Be the first to comment