
മാന്നാനം : മാന്നാനം കെ ഇ കോളേജ് എംഎസ്ഡബ്ല്യൂ ഡിപ്പാർട്മെന്റ് നിരവധി നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടാനും പ്രൊഫഷണൽ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിലും സോഷ്യൽ വർക്ക് വിഭാഗം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ഇറങ്ങി സമൂഹത്തിന്റെ ഉന്നതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇടപടലുകൾ നടത്തുന്നതിനായി സോഷ്യൽ വർക്ക് വിഭാഗം ജനുവരി 18ന് ഇരുപത് പ്രോഗ്രാമുകൾക്ക് തുടക്കം കുറിക്കും.
കെ ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഏകദിന ആഘോഷ ചടങ്ങും ഡിപ്പാർട്ട്മെന്റിന്റെ വിസെനിയൽ ഇയർ ‘സേനത്’ ആഘോഷിക്കപ്പെടുന്നു.പ്രശസ്ത ചലച്ചിത്ര താരവും, കേന്ദ്ര മന്ത്രിയും( കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി, മിനിസ്ട്രി ഓഫ് ടൂറിസം വകുപ്പ്) ശ്രീ സുരേഷ് ഗോപി, ഗായികയും നടിയുമായ അഭയ ഹിരൺമയിയും മുഖ്യാതിഥികളായിരിക്കും. 9 മണിയോട് കൂടി പൊതുയോഗം ആരംഭിക്കും.
എംഎസ്ഡബ്ല്യൂ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തന വിദ്യാർത്ഥികളുടെ അസോസിയേഷൻ ആയ അശ്വവും സംയുക്തമായി നടത്തുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ ഏകദിന കലാമേള അവേക്ക് അതെ തീയതിയിൽ നടത്തപെടും.
സംസ്ഥാനത്തെ 14 ജില്ലകളെ പ്രതിനിധീകരിച്ച് സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി 750 വിദ്യാർഥികൾ കലാമേളയിൽ പങ്കെടുക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ കഴിവുകളെ പ്രദർശിപ്പിക്കാൻ അവസരം സൃഷ്ടിക്കുക, അതുവഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.പ്രോഗ്രാമിൽ പങ്കെടുക്കുന്ന എല്ലാ സ്പെഷ്യൽ സ്കൂളുകൾക്കും വ്യത്യസ്ത ഉപകരണങ്ങൾ ഉൾപെടുത്തുന്ന കിറ്റ് നൽകും. കഴിഞ്ഞ 20 വർഷക്കാലം ഡിപ്പാർട്മെന്റിനോട് ചേർന്ന് പ്രവർത്തിച്ച പാർട്ണർ ഓർഗനൈസേഷൻസിന്റെ സംഗമവും പ്രസ്തുത പരിപാടിയോട് ചേർന്ന് നടത്തപ്പെടുന്നു.
Be the first to comment