
ഇന്ന് മുതല്‍ അമേരിക്ക അഭിവൃദ്ധി പ്രാപിക്കുമെന്ന് പ്രസിഡന്റായി ചുമതലയേറ്റുള്ള ആദ്യപ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. മെക്‌സിക്കോ അതിര്‍ത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. യുഎസില്‍ ജനിച്ച ആര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു.ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ഞായറാഴ്ച യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പികാനിരുന്ന വീഡിയോ ആപ്പായ ടിക്ടോക്കിന്റ നിരോധനം ട്രംപ് വൈകിപ്പിച്ചിട്ടുണ്ട്. 75 ദിവസത്തേക്ക് കേസില്‍ നടപടിയെടുക്കരുതെന്ന് അദ്ദേഹം അറ്റോര്‍ണി ജനറലിനോട് ഉത്തരവിട്ടു.
എണ്ണ ഖനനം ചെയ്യാനായി ആര്‍ട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊര്‍ജ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിയില്‍നിന്ന് പിന്‍മാറുമെന്ന് ട്രംപ് വ്യക്തമാക്കി.
ക്രിമിനല്‍ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുന്നതില്‍ തീരുമാനം കൈകൊണ്ടു. കാപിറ്റോള്‍ ഹില്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഏകദേശം 1500 പേര്‍ക്ക് ട്രംപ് മാപ്പ് നല്‍കി. 2021-ലെ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. തടവിലാക്കപ്പെട്ടവരില്‍ ചിലര്‍ ഉടന്‍ മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് രണ്ട് ജെന്‍ഡര്‍ മാത്രം മതി. സ്ത്രീ-പുരുഷ ലിംഗത്തില്‍പ്പെട്ടവരെ മാത്രമേ അമേരിക്ക അംഗീകരിക്കൂ. LGBTQ+ സമൂഹത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ലോകസമാധാനം കാത്തുസൂക്ഷിക്കുക മുഖ്യലക്ഷ്യം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റി. ഇനി മുതല്‍ ഗള്‍ഫ് ഓഫ് അമേരിക്കയെന്ന് അറിയപ്പെടും.സാമ്പത്തിക, സൈനിക,നയതന്ത്ര മേഖലകളില്‍ ട്രംപ് കൈക്കൊള്ളുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് ലോകം.
Be the first to comment