നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണം; കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷിമന്ത്രി

നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. നെല്ല് സംഭരണത്തിൽ കേന്ദ്രം നൽകുന്ന താങ്ങുവില ക്വിൻ്റലിന് 2,300 രൂപ മാത്രമാണ്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയസഭയെ അറിയിച്ചു. മുരളി പെരുനെല്ലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി

”താങ്ങുവില കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് നടപടിയില്ല.കിലോഗ്രാമിന് 28.32 നിരക്കിലാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്.കേന്ദ്ര സഹായം കുടിശികയാണ്. യഥാസമയം പണം നൽകാത്ത പ്രശ്നമുണ്ട്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണ്. ചർച്ച ചെയ്ത് തീരുമാനം എടുക്കും”. -കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*