മണിയാർ വൈദ്യുത കരാർ; മന്ത്രി കെ. കൃഷ്ണൻകുട്ടിയെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി

മണിയാർ വൈദ്യുത കരാറിൽ വൈദ്യുതി മന്ത്രിയെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബിഒടി കാലാവധി കഴിഞ്ഞ പദ്ധതിയുടെ കരാർ പുതുക്കുന്നതിനെ അനുകൂലിച്ചു കൊണ്ടായിരുന്നു തിരുത്ത്. പദ്ധതി തിരിച്ചെടുക്കാൻ കമ്പനിക്ക് കെഎസ്ഇബി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി സഭയെ അറിയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മണിയാർ പദ്ധതിയുടെ കരാർ പുതുക്കുന്നതിൽ വ്യവസായ – വെെദ്യുതി മന്ത്രിമാർ തമ്മിൽ ഭിന്നത നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

മുപ്പത് വർഷത്തെ ബിഒടി കരാർ കാലാവധി അവസാനിച്ചതിനാൽ കാർബറാണ്ടം കമ്പനിക്കിനി പദ്ധതിയിൽ അവകാശം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു .വകുപ്പുതല നിലപാടുകളിൽ ഭിന്നതയുണ്ടെന്നും മന്ത്രിയുടെ തുറന്ന് പറച്ചിൽ.

കരാർ കാലാവധി കഴിഞ്ഞതിനാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കാർബറാണ്ടത്തിൽ നിന്ന് പണം ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം. അടുത്ത മാസം മുതൽ ബില്ല് നൽകും. കെഎസ്ഇബി തീരുമാനം നിലനിൽക്കെ സർക്കാർ നയം അതല്ലെന്ന് മുഖ്യമന്ത്രിയുടെ തിരുത്ത്.

ഇതിനിടെ 12 ഓളം ജല വൈദ്യുത കരാറിനെ ദോഷകരമായി ബാധിക്കുന്ന തല തിരിഞ്ഞ തീരുമാനം ആണെന്ന് സബ്മിഷൻ അവതരിപ്പിച്ച രമേശ് ചെന്നിത്തല പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിനടക്കം ഈ തീരുമാനം തിരിച്ചടിയാണെന്നാണ് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.

 

Be the first to comment

Leave a Reply

Your email address will not be published.


*