ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഷെയ്ൻ നിഗം- മാർട്ടിൻ ജോസഫ് ചിത്രം വരുന്നു

ജീത്തു ജോസഫിന്റെ സംവിധാന സഹായി ആയിരുന്ന മാർട്ടിൻ ജോസഫ്  സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം ആണ് നായകനായി അഭിനയിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ മെഹ്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റസ്, ജീത്തു ജോസഫ് നേതൃത്വം നൽകുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകൾ ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി അടുത്തിടെ ചിത്രീകരണം ആരംഭിച്ച ‘മിറാഷ്’ എന്ന ചിത്രമാണ് ഇവർ ഒരുമിച്ചു നിർമ്മിക്കുന്ന ആദ്യ ചിത്രം.

ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് മാർട്ടിൻ ജോസഫ്- ഷെയ്ൻ നിഗം ചിത്രം രചിച്ചിരിക്കുന്നത്. ഷെയ്ൻ നിഗമിനൊപ്പം സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ, ഷോബി തിലകൻ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഛായാഗ്രഹണം- പി എം ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ ദാസ്, വസ്ത്രാലങ്കാരം- ലേഖ മോഹൻ, പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Be the first to comment

Leave a Reply

Your email address will not be published.


*