
കാലാവസ്ഥ മാറി തുടങ്ങിയതോടെ കുട്ടികള്‍ക്കിടയില്‍ വോക്കിങ് ന്യൂമോണിയ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമായും ബാക്ടീരിയ, വൈറസ്, ഫംഗസ് മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് വോക്കിങ് ന്യൂമോണിയ.
വോക്കിങ് ന്യൂമോണിയ സാധാരണ ന്യൂമോണിയ പോലെ തീവ്രമല്ല. അതുകൊണ്ട് തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് വലിയരീതിയില്‍ ബാധിക്കണമെന്നില്ല. ജലദോഷം, അലര്‍ജി എന്നൊക്കെ തെറ്റിദ്ധരിക്കാനും സാധ്യത കൂടുതലാണ്. ഇത് പകരുന്ന രോഗമായതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗലക്ഷണങ്ങൾ പുറത്തുവരാൻ വൈകുമെന്നതാണ് ന്യൂമോണിയയിൽ നിന്ന് ഇതിനുള്ള വ്യത്യാസം.
വോക്കിങ് ന്യൂമോണിയ ആര്‍ക്ക് വേണമെങ്കിലും വരാം. എന്നാല്‍ രണ്ട് വയസിന് താഴെയുള്ള കുട്ടികളിലും 65 വയസിന് മുകളിലുള്ളവരിലുമാണ് രോഗസാധ്യത കൂടുതല്‍. കൂടാതെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ആസ്മയുള്ളവരിലും പുകവലിക്കുന്നവരിലും വോക്കിങ് ന്യൂമോണിയ വരാം. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും രോഗവ്യാപനം വര്‍ധിപ്പിക്കും.
ലക്ഷണങ്ങള്‍
തൊണ്ട വേദന, ക്ഷീണം, നെഞ്ചു വേദന, നേരിയ പനി, ചുമ, തുമ്മല്‍, തലവേദന എന്നിവയാണ് വോക്കിങ് ന്യൂമോണിയയുടെ ലക്ഷണങ്ങള്‍. ചുമ നീണ്ട കാലം നിലനില്‍ക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടണം.
പകരുന്നത്
രോഗികള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ രോഗാണുക്കള്‍ ശ്വാസകോശത്തിലൂടെ ഉള്ളില്‍ പ്രവേശിക്കാം. ശ്വുചിത്വം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും രോഗം ബാധിക്കുന്നത് തടയാന്‍ സഹായിക്കും.
Be the first to comment