വെറും 200 രൂപ തവണയില്‍ 28 ലക്ഷം രൂപ സമ്പാദിക്കാം!; അറിയാം എല്‍ഐസി പ്ലാന്‍

ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ്. ഇതോടെ സുരക്ഷിത നിക്ഷേപം തേടുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷിത നിക്ഷേപത്തില്‍ കൂടുതല്‍ ആകര്‍ഷണീയമായ റിട്ടേണ്‍ ലഭിക്കുന്ന പ്ലാനുകളാണ് നിക്ഷേപകര്‍ കൂടുതലായി നോക്കുന്നത്.

വെറും 200 രൂപയില്‍ ആരംഭിച്ച് 28 ലക്ഷം രൂപയുടെ ഗണ്യമായ ഫണ്ട് സ്വരൂപിക്കാന്‍ കഴിയുന്ന എല്‍ഐസി സ്‌കീമാണ് ജീവന്‍ പ്രഗതി പ്ലാന്‍. 12 നും 45 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതി കൂടിയാണിത്. റിസ്‌ക് കവര്‍ ചെയ്യുന്നതിനപ്പുറം മികച്ച സമ്പാദ്യ പദ്ധതി എന്ന നിലയിലാണ് ഈ പ്ലാന്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഈ സ്‌കീം ആകര്‍ഷകമായ വരുമാനത്തോടൊപ്പം, ആജീവനാന്ത സുരക്ഷയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പ്രത്യേകത. നിക്ഷേപകര്‍ക്കുള്ള റിസ്‌ക് കവറേജ് ഓരോ അഞ്ച് വര്‍ഷത്തിലും വര്‍ദ്ധിക്കുന്ന തരത്തിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഇടയ്ക്ക് വെച്ച് പോളിസി ഉടമയ്ക്ക് ജീവഹാനി സംഭവിച്ചാല്‍ സം അഷ്വേര്‍ഡ് തുക, ലളിതമായ റിവേഷണറി ബോണസുകള്‍, അന്തിമ അധിക ബോണസ് എന്നിവ നല്‍കും.

ഈ സ്‌കീം കുറഞ്ഞത് 12 വര്‍ഷത്തേക്കും പരമാവധി 20 വര്‍ഷത്തേക്കും ലഭ്യമാണ്. ഈ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 1.5 ലക്ഷമാണ്. പരമാവധിക്ക് പരിധിയില്ല. ഉദാഹരണമായി പ്രതിദിനം 200 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ 28 ലക്ഷം രൂപ സമ്പാദിക്കാനാകും. പ്രതിദിനം 200 രൂപ വീതം നിക്ഷേപിച്ചാല്‍ ഒരുമാസത്തെ നിക്ഷേപം 6,000 രൂപ ആയിരിക്കും. അതായത് ഒരു വര്‍ഷത്തെ നിക്ഷേപം 72,000 രൂപ. ഇത്തരത്തില്‍ 72,000 രൂപ വീതം 20 വര്‍ഷം നിക്ഷേപിച്ചാല്‍ മൊത്തം നിക്ഷേപം 14,40,000 രൂപ ആയിരിക്കും.

ജീവന്‍ പ്രഗതി പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൈയില്‍ 28 ലക്ഷം രൂപ ലഭിക്കും. എല്‍ഐസി ജീവന്‍ പ്രഗതി പ്ലാനിന് കുറഞ്ഞത് 12 വര്‍ഷവും, പരമാവധി 20 വര്‍ഷവുമാണ് കാലാവധി. പ്രീമിയം ത്രൈമാസത്തിലോ, അര്‍ദ്ധവാര്‍ഷികത്തിലോ, വാര്‍ഷികത്തിലോ അടയ്ക്കാന്‍ കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*