
ഏറ്റുമാനൂർ : ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ സിയോൺ ജംഗ്ഷനിൽ സിപിഐ(എം) ഏറ്റുമാനൂർ കച്ചേരി ബ്രാഞ്ച് നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം സിപിഐ(എം) ഏരിയ സെക്രട്ടറി ബാബു ജോർജ് നിർവഹിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ ടിവി ബിജോയ്, രതീഷ് രത്നാകരൻ പ്രശസ്ത കഥാകൃത്തും ഗാനരചയിതാവുമായ ഹരി ഏറ്റുമാനൂർ, ബ്രാഞ്ച് സെക്രട്ടറി ജിജി സന്തോഷ് കുമാർ, ലോക്കൾ കമ്മിറ്റി അംഗങ്ങൾ ഹരീഷ് എച്ച്, എൻ പി സുകുമാരൻ, പി എസ് സുമേഷ്, നളിനി സോമദാസ്, പി എസ് രാമാനുജൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ പി ശ്രീനി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗവും ഏറ്റുമാനൂർ പ്രതിപക്ഷ നേതാവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ എസ് ബിജു മുഖ്യപ്രഭാഷണം നടത്തി.
Be the first to comment