
ZR-V എസ്‌യുവി ഇന്ത്യയിലെത്തിക്കാൻ ആലോചന തുടങ്ങി ഹോണ്ട. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാഹനത്തെ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്. എസ്‌യുവി പൂർണമായി ഇറക്കുമതിയായി വിൽക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. CR-V, അക്കോർഡ് ഹൈബ്രിഡ് വിൽപനകൾ മുന്നിൽ കണ്ടാണ് തീരുമാനം.
ZR-V ക്ക് ഇന്ത്യൻ നിരത്തുകളിൽ കാര്യമായ സ്വീകാര്യത ലഭിക്കുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. 2022ലാണ് ആഗോളതലത്തിൽ ZR-V അരങ്ങേറ്റം കുറിച്ചത്. ഏറ്റവും പുതിയ ഹോണ്ട സിവിക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് ZR-V. വലിയ ഗ്രില്ലും എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് മുൻവശത്തെ ആകർഷണം. ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് വെന്റുകൾ, ഫിസിക്കൽ ക്ലൈമറ്റ് കൺട്രോൾ ബട്ടണുകൾ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുള്ള ഡാഷ്ബോർഡ് എസ്‌യുവിയെ മനോഹരമാക്കുന്നു.
ഷിഫ്റ്റ് ലിവറിന് പകരം ബട്ടൺ-ഓപ്പറേറ്റഡ് ഗിയർ ഷിഫ്റ്റ് പാനലാണ് എസ്‌യുവിയിൽ സജ്ജീകരിക്കുക. ജപ്പാനിലും മറ്റ് ആസിയാൻ വിപണികളിലും വിൽക്കുന്ന ZR-V എസ്‌യുവിക്ക് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഇലക്ട്രിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും AWD പെട്രോൾ-ഹൈബ്രിഡ് സജ്ജീകരണമുണ്ട്.
പെട്രോൾ മാത്രമുള്ള പവർട്രെയിൻ 176 എച്ച്പിയും 240 എൻഎം പവറും സൃഷ്ടിക്കുന്നു.
ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് മോഡൽ മാത്രമേ ഹോണ്ട അവതരിപ്പിക്കാൻ സാധ്യതയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനം പൂർണമായി ഇറക്കുമതി ചെയ്യുന്നതിനാൽ ഇറക്കുമതി നികുതി കാരണം വില ഉയർന്നതായിരിക്കും. വിപണിയിലെ പ്രതികരണത്തെ അടിസ്ഥാനമാക്കി, ഭാവിയിൽ ZR-V-ക്കായി CKD റൂട്ട് സ്വീകരിക്കാൻ ഹോണ്ട തീരുമാനിച്ചേക്കാം.
10.2 ഇഞ്ച് ഡൈവർ ഇൻഫർമേഷൻ ഇൻ്റർഫേസ്, വയർലെസ് ചാർജർ, റിമോട്ട് കീലെസ് എൻട്രി, ടിൽറ്റ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ എന്നിവയുണ്ട്. ADAS ഉൾപ്പെടുന്ന ശക്തമായ സുരക്ഷാ പാക്കേജ് ഹോണ്ട ZR-V വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സെൻസിംഗ് സ്യൂട്ടിൽ ഫോർവേഡ് കൊളിഷൻ വാണിംഗ് (എഫ്‌സിഡബ്ല്യു), കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (സിഎംബിഎസ്), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (എൽഡിഡബ്ല്യു), ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം (എൽകെഎഎസ്), റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം (ആർഡിഎം), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (എസിസി) എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലോ-സ്പീഡ് ഫോളോ (LSF), ലോ-സ്പീഡ് ബ്രേക്കിംഗ് കൺട്രോൾ (LSBC), ഹൈ-ബീം സപ്പോർട്ട് സിസ്റ്റവും (HBSS) ട്രാഫിക് സൈൻ റെക്കഗ്നിഷൻ സിസ്റ്റവും ZR-Vയിലുണ്ട്.
Be the first to comment