
ലണ്ടൻ: മലയാളി യുവാവ് യുകെയിൽ പനിയെ തുടർന്ന് അന്തരിച്ചു. മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയ ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടർന്ന് നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് വിടപറഞ്ഞത്.
സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷം മുന്‍പേ എത്തിയ ലിബിന്‍ അടുത്തിടെയാണ് കെയര്‍ ഹോമില്‍ വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കി ജോലിക്ക് കയറിയത്.
ബോസ്റ്റണിൽ സെന്‍റ് ആന്‍റണീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവകാംഗമായിരുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇരട്ടക്കുളം മണ്ടുമ്പാൽ ഹൗസിൽ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്.
നാട്ടിൽ തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്‍റെ കുടുംബം. സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
Be the first to comment