
ഒല ഇലക്ട്രിക്കിന്റെ പുതിയ മൂന്നാം തലമുറ സ്കൂട്ടറുകൾ നാളെ ലോഞ്ച് ചെയ്യും. പുതുതലമുറ ഇലക്ട്രിക് സ്കൂട്ടറുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. വളരെ കാര്യക്ഷമവും, നൂതനവും, ഭാരം കുറഞ്ഞതുമായിരിക്കും പുതിയ മോഡലുകളെന്നാണ് റിപ്പോർട്ടുകൾ. ഓല ഇലക്ട്രിക് സ്കൂട്ടറിലെ ജെൻ 1 പ്ലാറ്റ്ഫോമിൽ പത്തും ജെൻ 2 പതിപ്പിൽ നാലെണ്ണവും ആയിരുന്ന പ്രോസസറുകളുടെ എണ്ണം പുതിയ ജെൻ 3 പ്ലാറ്റ്ഫോമിൽ ഒരു പ്രോസസറായി കുറയ്ക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
മോട്ടോർ, ബാറ്ററി, ഇലക്ട്രോണിക്സ് എന്നിവ ഒരു യൂണിറ്റിലേക്ക് സംയോജിപ്പിക്കുന്നതിന് കമ്പനി ബാറ്ററി ഘടന പരിഷ്കരിച്ചതായി റിപ്പോർട്ടുകളുണ്ട്.നിലവിലെ മോഡലിൽ നിന്നുള്ള ചില സവിശേഷതകൾ ജെൻ3 സ്കൂട്ടറിലും ഒല നിലനിർത്തും. പരിഷ്കരിച്ച ടിഎഫ്ടി സ്ക്രീൻ ആണ് മറ്റൊരു പ്രത്യേകത. ഈ സിസ്റ്റത്തിന് ശക്തി പകരുന്ന അപ്ഡേറ്റഡ് സോഫ്റ്റ്വെയർ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ADAS ഫീച്ചറുകളും ഇവിയിലേക്ക് എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പുതിയ മോഡലിൽ ഉണ്ടാകില്ല.
മാറ്റങ്ങളെല്ലാം EV-യുടെ ഉപഭോക്തൃ അടിത്തറ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു. പുതിയ പ്ലാറ്റ്ഫോം ഏകദേശം 20 ശതമാനം മാർജിൻ സേവിംഗ്സ് കൊണ്ടുവരുമെന്ന് ഒല ഇലക്ട്രിക് പ്രതീക്ഷിക്കുന്നു. ഓലയുടെ ജെൻ 3 സീരീസിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായിരിക്കും S1 X 2kWh. 79,999 രൂപയായിരിക്കും ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. 4kWh, 3kWh വേരിയന്റുകൾക്ക് യഥാക്രമം 1.50 ലക്ഷം രൂപയും 1.29 ലക്ഷം രൂപയുമാണ് വില.
Be the first to comment