അതിരമ്പുഴ തിരുനാൾ; എട്ടാമിടം നാളെ

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ എട്ടാമിടം ആചാരണത്തോടെ സമാപിക്കും. വിശുദ്ധന്റെ തിരുസ്വരൂപം രാത്രി 7.30ന് വലിയ പള്ളിയുടെ മദ്ബഹായിൽ പ്രതിഷ്ഠിക്കും.  രാവിലെ 5.45 , 7. 30 , 9 ,11  ഉച്ചകഴിഞ്ഞ് 2 നും 3.30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

വൈകുന്നേരം 5. 30ന്റെ വി. കുർബാന  ഫാ. റെജി പ്ലാത്തോട്ടം  അർപ്പിക്കും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.

വലിയ പള്ളിക്കും കുരിശടിക്കും വലം വെയ്ക്കുന്ന പ്രദക്ഷിണം സമാപിക്കുമ്പോൾ വിശുദ്ധന്റെ തിരുസ്വരൂപം പുനഃപ്രതിഷ്ഠിക്കും. മോണ്ടളത്തിൽ  സ്ഥാപിച്ചിരിക്കുന്ന രൂപ കൂട്ടിൽ നിന്നും പുറത്തെടുക്കുന്ന തിരുസ്വരൂപം അൾത്താരയിലേക്ക് സംവഹിച്ചു പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം മദ്ബഹായിൽ പുനഃപ്രതിഷ്ഠിക്കും. തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ  മുഖ്യകാർമികത്വം വഹിക്കും. അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമുട്ടിൽ, ഫാ. അലക്സ് വടശേരി സി ആർ എം തുടങ്ങിയവർ സഹകാർമികരാകും.

Be the first to comment

Leave a Reply

Your email address will not be published.


*