74,999 രൂപ മുതല്‍, ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍; ഒല റോഡ്‌സ്റ്റര്‍ എക്‌സ് ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല പുതിയ റോഡ്സ്റ്റര്‍ എക്‌സ് എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 74,999 രൂപയാണ് പ്രാരംഭ വില. വില കുറഞ്ഞ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായിരിക്കും ഇത് എന്നാണ് കമ്പനിയുടെ അവകാശവാദം.

മൂന്ന് ബാറ്ററി ഓപ്ഷനുകളോടെ ഈ ബൈക്ക് ലഭ്യമാകും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.2.5 KWH ബാറ്ററി പായ്ക്ക് ഉള്ള ബൈക്കിന്റെ അടിസ്ഥാന വേരിയന്റിന് 74,999 രൂപ വിലവരും. ബേസ് മോഡലില്‍ ഒറ്റ ചാര്‍ജില്‍ 117 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. മിഡ് സ്‌പെക്ക് മോഡലിന് 84,999 രൂപയാണ് വില. 3.5 KWH ബാറ്ററിയാണ് ഇതില്‍ ക്രമീകരിക്കുക. ഒറ്റ ചാര്‍ജില്‍ 159 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ടോപ്പ് സ്‌പെക്ക് വേരിയന്റിന് ഒരു ലക്ഷം രൂപയാണ് വില വരിക. 4.5 KWH വേരിയന്റില്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

ഈ മോഡലുകള്‍ക്ക് പുറമേ, 4.5 KWH ബാറ്ററിയും 9.1 KWH ബാറ്ററി പായ്ക്കും ഉള്ള പുതിയ റോഡ്സ്റ്റര്‍ എക്‌സ് പ്ലസ് ബ്രാന്‍ഡും കമ്പനി പുറത്തിറക്കും. ബൈക്കുകളുടെ വില 1.05 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയായിരിക്കും.

പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ OLA മൂവ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പോട് കൂടിയ 4.3 ഇഞ്ച് LCD സ്‌ക്രീന്‍ സജ്ജീകരിച്ചിരിക്കുന്നു. റോഡ്സ്റ്റര്‍ X ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, അഡ്വാന്‍സ്ഡ് റീജന്‍, ക്രൂയിസ് കണ്‍ട്രോള്‍, TPMS, OTA അപ്ഡേറ്റുകള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് മോട്ടോര്‍ സൈക്കിളില്‍ വിപണിയില്‍ എത്തുന്നത്. പുതിയ ബൈക്കുകളില്‍ Ola S1 gen 3 സ്‌കൂട്ടറുകളില്‍ ലഭ്യമായതിന് സമാനമായ റൈഡിങ് മോഡുകള്‍ ഉണ്ടായിരിക്കും.

ബൈക്കിന് കരുത്ത് പകരുന്നത് ഒറ്റ മോട്ടോറായിരിക്കും. ഇത് ശ്രേണിയിലുടനീളം 9.38 bhp പീക്ക് പവര്‍ പുറപ്പെടുവിക്കാന്‍ പ്രാപ്തമായിരിക്കും. വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ബൈക്ക് ലഭ്യമാണെങ്കിലും ഇതിന് വേരിയബിള്‍ ടോപ്പ് സ്പീഡും ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*