
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരായ പതിനെട്ട് അഹിന്ദുക്കള്‍ക്കെതിരെ നടപടിയുമായി ദേവസ്വം ബോര്‍ഡ്. അഹിന്ദുക്കളായ ജീവനക്കാരോട് സ്വമേധയാ വിരമിക്കാനോ അല്ലെങ്കില്‍ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറുകയോ ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളും ആത്മീയമായ പവിത്രത സംരക്ഷിക്കാനുമുളള പ്രതിജ്ഞാബദ്ധത കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ബോര്‍ഡ് അറിയിച്ചു. ഈ തീരുമാനം ട്രസ്റ്റി ബോര്‍ഡിന്റെ ആണെന്നും അധികൃതര്‍ അറിയിച്ചു. പതിനെട്ടുപേര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിറക്കിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
തിരുപ്പതി ദേവസ്വം ഭരണസമിതിയില്‍ ജീവനക്കാരായിരിക്കെ ഇവര്‍ മറ്റ് മതാചാര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കാന്‍ ഉത്തരവിറക്കിയിരുന്നതായി തിരുപ്പതി ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. അഹിന്ദുക്കളെ ഒഴിവാക്കുന്നത് സംബന്ധിച്ച് നേരത്തെ തിരുപ്പതി ദേവസ്ഥാനം നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
Be the first to comment