ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ കൈവശമുണ്ടായിട്ടും പെരിയ കേസിൽ ഒന്നും ചെയ്യാനായില്ല; സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പ​രാ​ജ​യ​മെ​ന്നും കെ.​വി. കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​ നേതാക്കളെ പ്ര​തി​ക​ളാ​ക്കു​ന്ന​തി​ന്​ സി.​ബി.​ഐ​ക്ക്​ വ​ഴി​തു​റ​ന്ന​ത്​ പൊ​ലീ​സി​​ന്റെ നി​ല​പാ​ടു​ക​ളാ​ണെന്നും മന്ത്രിമാർ ജില്ലയെ അവഗണിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു. എ വിജയരാഘവന്റെ ഉദ്ഘടന പ്രസംഗത്തിനെതിരെയും വിമർശനമുയർന്നു.

ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ കൈ​വ​ശ​മു​ണ്ടാ​യി​ട്ടും പെരിയ കേസിൽ ഒന്നും ചെയ്യാനായില്ലെന്നാണ് പ്രതിനിധികയുടെ വിമർശനം. കൊലപാത​കം ന​ട​ക്കു​ന്ന​തി​നു മു​മ്പ്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ണ്ടാ​യ
ആ​ക്ര​മ​ണ​ങ്ങ​ൾ വേ​ണ്ട​പോ​ലെ കൈ​കാ​ര്യം ചെ​യ്​​തി​രു​ന്നു​വെ​ങ്കി​ൽ കൊ​ല​പാ​ത​കം നടക്കിലായിരുന്നു. ജി​ല്ല നേ​തൃ​ത്വ​ത്തി​​ന്റെ പ​രാ​ജ​യ​മാ​യി​രു​ന്നു അ​തെ​ന്ന് പ്ര​തി​നി​ധികൾ പൊതു ച​ർ​ച്ച​യി​ൽ പ​റ​ഞ്ഞു.പെരിയ കേസിലെ പ്രതികളെ സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പ്രവർത്തനറിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിഷയത്തിൽ വിമർശനമുയർന്നത്.

കാ​സ​ർ​ഗോഡ്​ ജി​ല്ല​യോ​ട്​ പാ​ർ​ട്ടി​ക്കും മന്ത്രിമാർക്കും അ​വ​ഗ​ണ​ന​യാ​ണ്. രണ്ട് തവണ ഭരണം ലഭിച്ചിട്ടും ജി​ല്ല​ക്ക്​ പാ​ർ​ട്ടി​യു​ടെ മ​ന്ത്രി​യെ ത​ന്നി​ട്ടി​ല്ല. ഈ ​സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​റി​ന്റെ പ്ര​തി​നി​ധി​യെ അ​യ​ക്കാ​നും നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി​യും ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി. ബാ​ല​കൃ​ഷ്​​ണ​​ന്റെ ക​ന​ത്ത തോ​ൽ​വി​യെ പാ​ർ​ട്ടി ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്ന്​ ഒ​രു പ്ര​തി​നി​ധി പ​റ​ഞ്ഞു.

തോ​ൽ​വി​യെ ഈ ​രീ​തി​യി​ൽ സ​മീ​പി​ക്കു​ന്ന​ത്​ ഗു​രു​ത​ര പ്ര​ശ്​​ന​മാ​ണെ​ന്ന്​​ മ​ഞ്ചേ​ശ്വ​ര​ത്തു​നി​ന്നു​ള്ള പ്ര​തി​നിധിയുടെ വിമർശനം. പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്റെ ഉദ്ഘാടന പ്രസംഗത്തിനെതിരെയും പ്രതിനിധികൾ വിമർശനം ഉയർത്തി. വന്യജീവി ആക്രമണം ജില്ലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നമാണ്. അതിനെ ലഘൂകരിച്ച് കണ്ടത് അനുചിതമായെന്നും ഇത് തന്നെയാണ് പ്രകാശ് ജാവ്‌ദേക്കർ വിഷയത്തിൽ ഇ പി ജയരാജന് സംഭവച്ചതെന്നും പ്രതിനിധികൾ പറഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്ത്​ ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ജി​ല്ല നേ​താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ന്ന​തി​നെ​തി​രെ​യും വി​മ​ർ​​ശ​ന​മു​യ​ർ​ന്നു. മണ്ഡലത്തിൽ പാ​ർ​ട്ടി വോ​ട്ടു​ക​ൾ ചോരുന്നുണ്ടെന്നും അ​ത്​ പ​രി​ശോ​ധിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*