‘ബജറ്റിൽ പറയുന്നത് കേന്ദ്ര ആവിഷ്കൃത പദ്ധതികളെ പറ്റി, കേന്ദ്രം നൽകിയ തുകയിൽ ചെറിയ തുക മാത്രം കൂട്ടി അവതരിപ്പിച്ചു’; കെ സുരേന്ദ്രൻ

ജനങ്ങളെ നിരാശയിലാക്കുന്ന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒന്നും ഇല്ല. മൈതാനത്തെ പ്രസംഗം പോലെയുള്ള ബജറ്റ്. ഒരു മുന്നരുക്കവും നടത്താതെ ഉള്ള ബജറ്റ്. തൊഴിൽ ഇല്ലായ്മ പരിഹരിക്കാൻ ഒന്നും ഇല്ല.

കാർഷിക മേഖലക്ക് ഒന്നും ഇല്ല. പ്രവാസിയുടെ ഉന്നമനത്തിന് ഒന്നും ഇല്ല. ടൂറിസത്തിന് ഒന്നും ഇല്ല. കേരളത്തിൻ്റെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര അവഗണന എന്നു മാത്രമാണ് ധനകാര്യ മന്ത്രി പറയുന്നത്. കാപട്യം നിറഞ്ഞ ബജറ്റ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റ്. സർക്കാരിൻ്റെ മിസ്സ് മാനേജ്മെൻ്റാണ് ഇതിന് കാരണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ധനമന്ത്രി ഇപ്പോഴും പത്താം ധനകാര്യ കമ്മീഷൻ്റെ കാര്യമാണ് പറയുന്നത്. കേന്ദ്രത്തെ വിമർശിക്കുമ്പോഴും ബജറ്റിൽ പറയുന്നത് അത്രയും കേന്ദ്ര ആവിഷ്കൃത പദ്ധതികളെ കുറിച്ച്. കേന്ദ്രം നൽകിയ തുകയിൽ ചെറിയ തുക മാത്രം സംസ്ഥാനം കൂട്ടിയാണ് അവതരിപ്പിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.സർക്കാരിന്‍റെ സാമ്പത്തിക മിസ് മാനേജ്മെന്‍രിന്‍റെ ഫലം ആണ് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധി..അത് കേന്ദ്രത്തിന്റെ തലയിൽ ചാരേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*