തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കടത്തിവെട്ടി; തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്കത്തുക

നാട്ടാനകളുടെ ഏക്കത്തുകയിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കടത്തിവെട്ടി തൃക്കടവൂർ ശിവരാജു. ചീരംകുളം പൂരത്തിനാണ് തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്കത്തുക. 13,55,559 രൂപയ്ക്കാണ് ചൈതന്യം കമ്മറ്റി ലേലത്തിൽ വിളിച്ചത്. ചാലിശ്ശേരി പൂരത്തിന് 13 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ലേലത്തിൽ വിളിച്ചിരുന്നത്. നിലവിൽ കേരളത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയാണ് തൃക്കടവൂർ ശിവരാജുവിന്.

കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൻ്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും ഉയരവും തലയെടുപ്പുമുള്ള കൊമ്പനാണ് തൃക്കടവൂർ ശിവരാജു. 312 സെന്റിമീറ്റർ നീളമുണ്ട് തൃക്കടവൂർ ശിവരാജുവിന്.

കൊല്ലം ജില്ലയില തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ആനയാണ് തൃക്കടവൂർ ശിവരാജു. രണ്ടര ലക്ഷം രൂപയിലാണ് ശിവരാജുവിന്റെ ഏക്കത്തുക തുടങ്ങുക. ​ഗജരാജ ആദരവിന്റെ ഭാ​ഗമായി ​ദേവസ്വം ബോർ‍ഡ് ​ഗജരാജരത്നം പട്ടം നൽകിയിരുന്നു. 10 അടി 2ഇഞ്ച് ഉയരമുള്ള ശിവരാജു കേരളത്തിലെ ഉത്സവങ്ങളിലെ നിറ സാന്നിധ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*