‘തികച്ചും സ്വേച്ഛാദിപത്യ നിലപാടാണ് ട്രംപിന്റെ വരവോടു കൂടി സ്വീകരിക്കുന്നത്, Al ക്കെതിരെ വലിയ സമരം ശക്തിപ്പെടും’; എം വി ഗോവിന്ദൻ

സിപിഐഎം തൃശൂർ സമ്മേളനത്തിന് തുടക്കം. കുന്നംകുളം ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സിപിഐഎം ജില്ലാ സമ്മേളനങ്ങളിൽ അവസാനത്തെ സമ്മേളനമാണ് തൃശൂരിലേത്. പാര്‍ട്ടി സമ്മേളനം പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കല്‍ മാത്രമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

ജനകീയ വിദ്യാഭ്യാസത്തിന് ഉതകുന്ന രീതിയിലുള്ള സമ്മേളന പ്രക്രിയയാണ് നടന്നത്. സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സമ്മേളനത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ്. മാധ്യമങ്ങൾ പറയുന്ന കാര്യങ്ങളല്ല ഞങ്ങൾ ചര്‍ച്ച ചെയ്യുന്നത്. ഇന്നത്തെ ലോക പശ്ചാത്തലത്തില്‍ തീവ്ര വലതുപക്ഷ കക്ഷികള്‍ക്ക് വലിയ മുൻ കൈ ലഭിക്കുന്നു. തികച്ചും സ്വേച്ഛാദിപത്യ നിലപാടാണ് ട്രംപിന്റെ വരവോടു കൂടി സ്വീകരിക്കുന്നത്.

നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരൻമാരെ കൈയ്യും കാലും വിലങ്ങിട്ടാണ് കയറ്റി അയച്ചത്. അമേരിക്കയുടെ രീതി എന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. ഇന്ത്യയേക്കാൾ ചെറിയ മെക്സിക്കോ വരെ ശക്തമായി പ്രതികരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. രാജ്യം ശക്തമായി പ്രതികരിച്ചു. അപ്പോഴാണ് വിദേശകാര്യ സെക്രട്ടറി പ്രതിഷേധിക്കുന്നു എന്ന് പറഞ്ഞത്.കേന്ദ്ര സര്‍ക്കാറിന്റെ ഈ നിലപാട് പ്രതിഷേധാര്‍ഹമാണ്. Al ക്കെതിരെ വലിയ സമരം ഭാവിയിൽ ശക്തിപ്പെടുമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

Al ഉപയോഗിക്കുമ്പോൾ കുത്തക മൂലധനം കൂടും. കുറെ ആളുകളുടെ തൊഴിൽ നഷ്ടപ്പെടും. കുത്തകളുടെ ഉത്പാദനോപാദിക്ക് കരുത്ത് പകരുന്നതാകും Al. പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പിലൂടെ ഹിന്ദു രാഷ്ട്രം നടപ്പിലാക്കാൻ കഴിയുമെന്നുള്ളതാണ് ബിജെപി പ്രതീക്ഷിച്ചത്. ബി ജെ പി യെ തോൽപ്പിക്കാൻ കഴിയുമെന്ന നിലപാട് ആണ് കണ്ണൂർ പാർട്ടി കോൺഗ്രസ് മുന്നോട്ട് വച്ചത്. അതുവരെ BJP യെ പരാജയപ്പെടുത്താൻ കഴിയില്ല എന്നാണ് എല്ലാവരും കരുതിയത്. പിന്നീട് യച്ചൂരിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കമാണ് ഇൻഡ്യ ബ്ലോക്കിൻ്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസിൻ്റെ വല്യേട്ടൻ മനോഭാവം. ബി ജെ പി വിരുദ്ധ ബ്ലോക്കായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഡൽഹി ഭരണം തളികയിൽ വച്ച് ബിജെപിക്ക് നൽകിയത് കോൺഗ്രസ്.കോൺഗ്രസും – AAP യും ഒന്നിച്ചു നിന്നാൽ കൂട്ടുകക്ഷി സർക്കാരിന് അധികാരത്തിലെത്താനാകും. കുറെ പഠിക്കാനുണ്ടെന്നാണ് ഇന്ന് പ്രിയങ്ക പറഞ്ഞത്. എന്തു പഠിക്കാനാണ് ? ലളിതമായി പഠിക്കൂ. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ ശകതമായ പ്രക്ഷോഭം സംഘടിപ്പിക്കും. 19 മുതൽ 5 ദിവസത്തെ ഏരിയ കാൽനട ജാഥ. ജില്ലാ കേന്ദ്ര ഓഫിസ് ഉപരോധവും സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*