
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്.
ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് 5 മുതല്‍ 14 വരെ നടക്കും. മാര്‍ച്ച് 13-നാണ് പൊങ്കാല.13-ന് രാവിലെ 10.15-ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15-ന് പൊങ്കാല നിവേദിക്കും. ഒന്നാം ഉത്സവദിനമായ മാര്‍ച്ച് 5-ന് കാപ്പുകെട്ടി കുടിയിരുത്ത്, 7-ന് കുത്തിയോട്ട വ്രതാരംഭം. ഏഴാം ഉത്സവദിനമായ മാര്‍ച്ച് 11-ന് ദേവീദര്‍ശനം രാവിലെ 7.30 മുതല്‍ മാത്രമായിരിക്കും. 13-ന് രാത്രി 7.45-ന് കുത്തിയോട്ട കുട്ടികള്‍ക്ക് ചൂരല്‍കുത്തുന്ന ചടങ്ങ്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14-ന് രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരുമണിക്ക് കുരുതിതര്‍പ്പണവും നടത്തും.
Be the first to comment