
വിമർശകർക്ക് ബാറ്റുകൊണ്ട് മറുപടി നൽകി ഫോമിലേക്ക് മടങ്ങിയെത്തി വിരാട് കിംഗ് കോലി. 55 പന്തിൽ 52 റൺസുമായി കരിയറിലെ 73-ാം അർദ്ധശതകമാണ് താരം നേടിയത്. ഏറെ നാൾ ഫോമിന്റെ പേരിൽ പഴികേട്ടിരുന്ന കോലിക്ക് ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേ തിരിച്ചുവരവ് അനിവാര്യമായിരുന്നു. 7 ഫോറും ഒരു സിക്സുമാണ് താരം ഇന്നിംഗ്സിൽ നേടിയത്.രണ്ടാം മത്സരത്തിലേതിന് സമാനായി ആദിൽ റഷീദാണ് കോലിയെ പുറത്താക്കിയത്.
52 റൺസുമായാണ് താരം കൂടാരം കയറിയത്. വൈസ് ക്യാപ്റ്റൻ ശുഭമാൻ ഗിൽ കഴിഞ്ഞ 2 മത്സരത്തിലെയും പോലെ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗിൽ 102 റൺസ് നേടി പുറത്താവാതെ നിൽക്കുന്നു. 14 ഫോറും രണ്ടു സിക്‌സും താരം നേടി. കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ സെഞ്ച്വറി നേടിയിരുന്നു.രോഹിത് രണ്ടക്കം കടക്കം മുൻപേ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ കോലി ശുഭ്മാൻ ഗില്ലിനൊപ്പം 121 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 102 റൺസുമായി ഗില്ലും 43 റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. 32 ഓവറിൽ 206/2 എന്ന നിലയിലാണ് ഇന്ത്യ.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തി പുറത്തായി. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. കുല്‍ദീപ് യാദവ്, വാഷിംട്ണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. റിഷഭ് പന്തിന് ഇന്നും അവസരം ലഭിച്ചില്ല. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരും. ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. ജാമി ഓവര്‍ടണിന് പകരം ടോം ബാന്റണ്‍ ടീമിലെത്തി. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
Be the first to comment