
ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ ഐടിഐയുടെ ഭൂമിയില്‍ ഐടി പാര്‍ക്ക്(വര്‍ക്ക് നിയര്‍ ഹോം ) പദ്ധതി നടപ്പിലാക്കും. ബജറ്റ് മറുപടി പ്രസംഗത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാലാണ് പ്രഖ്യാപിച്ചത്.
കിഫ്ബിയുടെയും സ്റ്റാര്‍ട്ടപ്പ് മിഷന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതനുസരിച്ച് ആവശ്യമായി വരുന്ന മുഴുവന്‍ തുകയും ഇതിന് ലഭ്യമാക്കും.
5.41 ഹെക്ടര്‍ സ്ഥലത്താണ് ഏറ്റുമാനൂര്‍ ഗവ. ഐടിഐ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പസില്‍ ഐടിഐ-യുടെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രവര്‍ത്തനത്തിനാവശ്യമായ സ്ഥലം കഴിഞ്ഞുള്ള ഭൂമിയാകും ഉപയോഗിക്കുക.
Be the first to comment