
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സവിശേഷ സമ്മാനം നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഔര്‍ ജേര്‍ണി ടുഗെദര്‍ എന്ന താന്‍ ഒപ്പ് വച്ച ഫോട്ടോബുക്കാണ് മോദിക്ക് സമ്മാനിച്ചത്. ‘ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, അങ്ങ് മഹാനാണ് ‘ എന്നുകൂടി ട്രംപ് പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റായി ആദ്യം അധികാരമേറ്റപ്പോഴുള്ള സുപ്രധാന മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പുസ്തകം 2021 ഡിസംബറിലാണ് പുറത്തു വന്നത്. ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്ത ‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്’ പരിപാടികളില്‍നിന്നുള്ള ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്.പുസ്തകത്തിലെ ചിത്രങ്ങള്‍ ട്രംപ് തന്നെ മോദിക്ക് കാണിച്ചു കൊടുത്തു. 2020 ഇന്ത്യ സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുത്ത നമസ്‌തേ ട്രംപ് പരിപാടിയിലെ ചിത്രങ്ങളും അമേരിക്കന്‍ പ്രഥമവനിത മെലാനിയ ട്രംപിനൊപ്പം താജ് മഹലിന് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളും ട്രംപ് മോദിക്ക് കാണിച്ചു കൊടുത്തു.
മോദിയെ മികച്ച നേതാവെന്നാണ് സന്ദര്‍ശന വേളയില്‍ ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. മോദി ഇന്ത്യയ്ക്കായി മികച്ച കാര്യങ്ങള്‍ ചെയ്യുന്നു. ഇന്ത്യയുമായി എന്നും മികച്ച ബന്ധം. ഒരുമിച്ച് നില്‍ക്കേണ്ടത് അനിവാര്യം. ഇന്ത്യയുമായി മികച്ച വ്യാപാര കരാറുകളുണ്ടാകുമെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തന്റെ ദീര്‍ഘകാലമായുള്ള സുഹൃത്ത് എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്. ട്രംപിനെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ഇന്ത്യക്കാര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.
സെറിമോണിയല്‍ ഗാര്‍ഡ് പരേഡോടെയായിരുന്നു നരേന്ദ്രമോദിയ്ക്ക് വൈറ്റ് ഹൗസില്‍ സ്വീകരണമൊരുക്കിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മോഹന്‍ ക്വത്ര എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Be the first to comment