കെജ്‍രിവാളിന് വീണ്ടും തിരിച്ചടി; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന് ആം ആദ്മിയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി) തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മൂന്ന് ആം ആദ്മി കൗണ്‍സിലര്‍മാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അനിത ബസോയ (ആന്‍ഡ്രൂസ് ഗഞ്ച്), നിഖില്‍ ചപ്രാന (ഹരി നഗര്‍), ധരംവീര്‍ (ആര്‍കെ പുരം) എന്നിവര്‍ പാര്‍ട്ടി വിട്ടത്.

ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കുകയാണ്. 2024 നവംബറില്‍ നടന്ന അവസാന മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി മൂന്ന് വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. മൂന്ന് കൗണ്‍സിലര്‍മാര്‍ കൂടി ചേര്‍ന്നതോടെ, ബിജെപിയുടെ അംഗബലം ഇപ്പോള്‍ എഎപിയേക്കാള്‍ ഉയര്‍ന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*