ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും അകപ്പെട്ട് 18 പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനമറിയിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കുംഭമേളയ്ക്കായി പ്രയാ​ഗരാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽപെട്ടത്.

കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയിൽവേ സജ്ജീകരിച്ചിരുന്നു. ട്രെയിനുകള്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് വലിയ തിക്കും തിരക്കുമുണ്ടായിരുന്നു. അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്ര​യാ​ഗ്‌​രാ​ജ് എ​ക്‌​സ്പ്ര​സി​ൽ പോ​കാ​നാ​യി ആ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

പ്ലാ​റ്റ്‌​ഫോം 14 ൽ ​നി​ന്നാ​യി​രു​ന്നു ഈ ​ട്രെ​യി​ൻ പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 12, 13 പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന സ്വ​ത​ന്ത്ര സേ​നാ​നി, ഭു​വ​നേ​ശ്വ​ർ രാ​ജ​ഥാ​നി എ​ക്‌​സ്പ്ര​സു​ക​ൾ വൈ​കി​യ​തോ​ടെ മൂ​ന്നു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് തി​ക്കും തി​ര​ക്കും ഉ​ണ്ടാ​യ​ത്. കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ സ്റ്റേ​ഷ​നി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും സ്റ്റേ​ഷ​നി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും റെയിൽവേ മന്ത്രി പ​റ​ഞ്ഞു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*