
സാങ്കേതിക ലോകത്ത് പുതിയ ചുവടുവയ്പ്പുമായി ഓപ്പണ്‍ എഐ. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകി എ.ഐ മോഡലുകളുടെ സെൻസർഷിപ്പ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുകയാണ് കമ്പനി. ഉപയോക്താക്കളുടെ ചോദ്യങ്ങൾ വിവാദപരമോ വെല്ലുവിളി നിറഞ്ഞതോ ആണെങ്കിൽ പോലും എ.ഐ മോഡലുകൾ ഉത്തരം നൽകും. കൂടുതൽ സംവാദങ്ങൾക്കും അന്വേഷണങ്ങൾക്കും ഇത് സഹായകമാകും എന്ന് ഓപ്പണ്‍ എഐ അറിയിച്ചു.
അതേസമയം ഇതിലൂടെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഉണ്ടാകില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നു. രാഷ്ട്രീയ, സാംസ്കാരിക, വൈകാരിക വിഷയങ്ങളിൽ മുൻവിധികളില്ലാതെ എ.ഐ മോഡലുകൾക്ക് ഉത്തരം നൽകാനാകും. ഭീകരവാദ പ്രവർത്തനങ്ങൾ പോലുള്ള വിഷയങ്ങൾ ഒഴികെ ഏത് വിഷയവും എ.ഐ മോഡലുകൾക്ക് ചർച്ച ചെയ്യാനാകും.
ഈ നീക്കം ഓപ്പണ്‍ എഐയുടെ പുതിയ നയങ്ങളുടെ ഭാഗമാണ്. ഉപയോക്താക്കളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നതിലൂടെ കൂടുതൽ ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് വഴി തെളിയിക്കുകയാണ് കമ്പനി.
Be the first to comment