‘മഹാകുംഭമേള മൃത്യു കുംഭ്മേളയായി മാറി’; മമതയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ നീക്കവുമായി ബിജെപി

കുംഭമേളയെക്കുറിച്ചുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ നീക്കവുമായി ബിജെപി. മഹാകുംഭ് മൃത്യു കുംഭമായി എന്ന മമതയുടെ പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്. മഹാകുംഭമേളയ്ക്കിടെ പ്രയാഗ് രാജിലും, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും തിക്കിലും തിരക്കിലും പെട്ട ആളുകൾ മരിക്കാൻ ഇടയായ സംഭവം ചൂണ്ടിക്കാണിച്ചാണ് മമത, കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചത്.

മമത ബാനർജി ഹിന്ദുകൾക്ക് എതിരാണെന്ന് ബംഗാൾ ബിജെപി വൈസ് പ്രസിഡന്റ് ജഗന്നാഥ് സർക്കാർ ആരോപിച്ചു. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശ് ആക്കാനാണ് മമതയുടെ നീക്കമെന്നും പ്രധാനമന്ത്രിയാകാൻ വേണ്ടിയാണ് മമതയുടെ ശ്രമമെന്നും ജഗന്നാഥ് സർക്കാർ ആരോപിച്ചു.

യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറി. പ്രയാഗ്‌രാജിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ യഥാർഥ കണക്കുകള്‍ പുറത്തുവിടുന്നില്ല. മരണപ്പെട്ടവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി ബിജെപി ഇപ്പോഴും 100 കണക്കിന് മൃതദേഹങ്ങൾ ഒളിപ്പിച്ചിരിക്കുകയാണെന്നും ബംഗാൾ നിയമസഭയിൽ മമത പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*