
മൂന്നാർ എക്കോ പോയിൻ്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം. കന്യാകുമാരിയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
മരിച്ച രണ്ടുപേരും പെൺകുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എക്കോ പോയിന്റിന് സമീപം റോഡിലെ കുഴിയിൽ വീണ് ബസ് മറിയുകയായിരുന്നു. കേരള രജിസ്ട്രേഷൻ ബസ് ആണ് മറിഞ്ഞത്.
Be the first to comment