നോർക്ക-യു.കെ മിഡ്‌വൈഫുമാരുടെ റിക്രൂട്ട്മെന്റ് സ്കോപ്പിംഗ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ അവസരം

യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) തൊഴിലവസരങ്ങള്‍ തേടുന്ന യോഗ്യതയുളള മിഡ്‌വൈഫുമാരുടെ ലഭ്യത വിലയിരുത്തുന്നതിനുള്ള സ്കോപ്പിംഗ് നടപടികളുടെ ഭാഗമായുളള നോർക്ക റൂട്ട്‌സ് രജിസ്ട്രേഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാം.

നഴ്സിങ്ങില്‍ ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും മിഡ്‌വൈഫറിയിൽ കുറഞ്ഞത് രണ്ട് വർഷം ക്ലിനിക്കൽ അനുഭവപരിചയം ഉളളവരാകണം.

ആറ് മാസത്തിലധികം കരിയർ ഗ്യാപ്പില്ലാത്തവരുമാകണം. CBT Midwifery) പാസായവരും, നിലവില്‍ രജിസ്റ്റര്‍ ചെയ്തവരും, സാധുതയുളള OET സർട്ടിഫിക്കറ്റ് ഉളളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുളളവര്‍ വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട്, OET പരിക്ഷയുടെ ഫലം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

യു.കെ യിലെ നഴ്സിംങ് നിയമനങ്ങളുടെ അടിസ്ഥാനത്തിലുളള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണ് മിഡ്‌വൈഫ് നഴ്സ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേനയുളള യു.കെ റിക്രൂട്ട്മെന്റ് ഉധ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*