ഇ-മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നെന്ന് പറഞ്ഞ് സന്ദേശം; തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ്

കൊച്ചി: ഇ-മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നതിനാല്‍ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ്. ജി-മെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്. അക്കൗണ്ട് റീസ്റ്റോര്‍ ചെയ്യാനായി ഇ-മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

‘സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വൈറസുകളെ മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്. ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്. ഓര്‍ക്കുക ഇത്തരത്തിലുള്ള ഇ-മെയില്‍ ലഭിച്ചാല്‍ ഉടന്‍തന്നെ ഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്‌സില്‍ സ്റ്റോറേജ് വിവരങ്ങള്‍ പരിശോധിക്കുക. ഒരിക്കലും ഇ-മെയില്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്’- കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*