പാതിവില തട്ടിപ്പ് കേസ്; പ്രതികൾ മൂന്നാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതികൾ മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം, അഭിഭാഷകയും കോൺഗ്രസ് നേതാവുമായ ലാലി വിൻസന്‍റിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ അന്വേഷണ കമ്മിഷന്‍ ആവശ്യപ്പെട്ടാലുടന്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് കോടതി നിർദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*